🛡️ കർഷകർക്ക് ഒരു കൈത്താങ്ങ്: 27 ഇനം വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാം🌿

 


🌾 എന്താണ് സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി?

  • 27 ഇനം കാർഷികവിളകൾക്ക് വിവിധ പ്രകൃതിദുരന്തങ്ങൾ നിമിത്തമുണ്ടാകുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുന്ന പദ്ധതി.
  • വരൾച്ച, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമികുലുക്കം/ഭൂകമ്പം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നൽ, കാട്ടുതീ, വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഈ പദ്ധതിയിലൂടെ സംരക്ഷണം ലഭിക്കും.

⚠️ നിബന്ധനകൾ എന്തെല്ലാം?

  • പ്രീമിയംതുക അടച്ച ദിവസം മുതൽ ഏഴു ദിവസങ്ങൾക്കുശേഷം മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുള്ളൂ.
  • വിളകൾക്ക് ഉണ്ടാകുന്ന പൂർണ്ണനാശത്തിനു മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. ഭാഗികമായ നഷ്ടം കണക്കാക്കുന്നതല്ല. എന്നാൽ നെൽകൃഷിക്ക് നഷ്ടപരിഹാരം കണക്കാക്കുമ്പോൾ 50 ശതമാനത്തിൽ അധികം നാശനഷ്ടം ഉണ്ടായാൽ ആയത് പൂർണ്ണ നാശനഷ്ടമായി കണക്കാക്കി നഷ്ടപരിഹാരം ലഭിക്കുന്നതാണ്.
  • കൃഷിഭൂമിയിലെ വിളകൾ പൂർണ്ണമായി ഇൻഷുർ ചെയ്യണം.

🧑‍🌾 ആർക്കെല്ലാം അംഗമാകാം?

  1. സ്വന്തമായോ പാട്ടത്തിനോ കൃഷിയിറക്കുന്ന കർഷകർക്ക് അവരുടെ വിളകൾ ഇൻഷുർ ചെയ്യാം.
  2. നെൽകൃഷിയ്ക്ക് ഓരോ കർഷകനും പ്രത്യേകമായോ ഗ്രൂപ്പ് ഫാമിംഗ് നിലവിലുള്ള പാടശേഖരങ്ങളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിലോ പദ്ധതിയിൽ അംഗമാകാം.

📲 എങ്ങനെ അംഗമാകാം?

  1. കൃഷിഭവൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
  2. പദ്ധതിയിൽ അംഗമാകാൻ ഉദ്ദേശിക്കുന്ന കർഷകൻ ഇതിനായി നിശ്ചയിച്ചിട്ടുള്ള അപേക്ഷ പൂരിപ്പിച്ച് രേഖകൾസഹിതം കൃഷിഭവനിൽ നൽകണം.
  3. കൃഷിഭവനിൽ നിന്നും നിശ്ചയിച്ച പ്രീമിയംതുക ഇതിനായി നിയോഗിച്ച ഏജൻ്റ് വഴിയോ നേരിട്ടോ ജില്ലാസഹകരണബാങ്കിലോ, ഗ്രാമീണബാങ്ക് ശാഖകളിലോ അടയ്ക്കണം. ഇതിൻ്റെ അടിസ്ഥാനത്തിൽ പോളിസി കർഷകനു നൽകും.

🆘 വിളനാശം സംഭവിച്ചാൽ കർഷകർ എന്തു ചെയ്യണം?

  1. വിളനാശം സംഭവിച്ച് 15 ദിവസത്തിനുള്ളിൽ നിർദ്ദിഷ്ടഫോറത്തിൽ കൃഷിഭവനിൽ അപേക്ഷ നൽകണം.
  2. പരിശോധന കഴിയുംവരെ നാശനഷ്ടം സംഭവിച്ച വിളകൾ അതേപടി നിലനിർത്തേണ്ടതാണ്.
  3. അർഹമായ നഷ്ടപരിഹാരം ഓരോ കർഷകൻ്റേയും അക്കൗണ്ടിൽ നിക്ഷേപിക്കും.

📊 സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതിപ്രകാരം
ഇൻഷുർ ചെയ്യാവുന്ന വിളകളും വിവരങ്ങളും

വിളകൾ അടയ്ക്കേണ്ട പ്രീമിയം നഷ്ടപരിഹാര തോത്
തെങ്ങ് തെങ്ങൊന്നിന് ₹ 2 ഒരു വർഷത്തേക്ക്
(3 വർഷത്തേയ്ക്ക് ഒന്നിച്ചടച്ചാൽ തെങ്ങൊന്നിന് ₹ 5)
തെങ്ങൊന്നിന് ₹ 2000
കമുക് ഒരു മരത്തിന് ഒരു വർഷത്തേക്ക് ₹ 1.50
3 വർഷത്തേയ്ക്ക് ഒന്നിച്ചടച്ചാൽ മരമൊന്നിന് ₹ 3
1 മരത്തിന് ₹ 200
ജാതി ഒരു വർഷത്തേയ്ക്ക് ഒരു മരത്തിന് ₹ 3
3 വർഷത്തേയ്ക്ക് ഒന്നിച്ചടച്ചാൽ ₹ 7.50
₹ 3000 ഒരു മരത്തിന്
ഗ്രാമ്പൂ ഒരു വർഷത്തേയ്ക്ക് ഒരു മരത്തിന് ₹ 3
3 വർഷത്തേയ്ക്ക് ഒന്നിച്ചടച്ചാൽ ₹ 7.50
₹ 1000 ഒരു മരത്തിന്
വെറ്റില ഒരു വർഷത്തേയ്ക്ക് സെൻ്റൊന്നിന് ₹ 7.50 സെൻ്റൊന്നിന് ₹ 1000
പയർ വർഗ്ഗങ്ങൾ 0.10 ഹെക്ടറിന് ₹ 19 ഹെക്ടറിന് ₹ 10000
കിഴങ്ങു വർഗ്ഗങ്ങൾ
(ചേന, മധുരകിഴങ്ങ്)
(എ) ചേനകൃഷിക്ക് 7.50/-
(ബി) മധുരക്കിഴങ്ങ് കൃഷിക്ക് 4.50/-
ചേന ഹെക്ടറിന് ₹ 35000
മധുരകിഴങ്ങ് ഹെക്ടറൊന്നിന് ₹ 15000
കരിമ്പ് 0.10 ഹെക്ടറിന് 90/- ഹെക്ടറൊന്നിന് ₹ 50000
പുകയില 0.02 ഹെക്ടറിന് 3/- ഹെക്ടറൊന്നിന് ₹ 20000
നെല്ല് 0.10 ഹെക്ടറിന് 25/- 45 ദിവസത്തിനകമുള്ള വിളകൾക്ക് ഹെക്ടറിന് ₹ 15000
45 ദിവസത്തിനുശേഷമുള്ള വിളകൾക്ക് ഹെക്ടറിന് ₹ 35000
(കീടരോഗബാധ കൃഷി ഭവനിൽ അറിയിച്ച് വേണ്ട നടപടികൾ എടുത്തതിനു ശേഷവും നഷ്ടമുണ്ടായാൽ മാത്രമേ നഷ്ടപരിഹാര തുകയ്ക്ക് അർഹത ഉണ്ടായിരിക്കുകയുള്ളൂ)
മാവ് ഒരു മരത്തിന് ഒരു വർഷത്തേക്ക് 10 രൂപ
3 വർഷത്തേക്ക് ഒന്നിച്ചടച്ചാൽ മരമൊന്നിന് 25 രൂപ
10 വർഷം വരെ പ്രായമുള്ള മരങ്ങൾക്ക് 1 മരത്തിന് 1000 രൂപ
10 വർഷത്തിനുമേൽ പ്രായമുള്ള മരങ്ങൾക്ക് 1 മരത്തിന് 2000 രൂപ
ചെറുധാന്യങ്ങൾ 0.1 ഹെക്ടറിന് 25 രൂപ (സെൻ്റിന് 1 രൂപ നിരക്കിൽ) വിതച്ച് 45 ദിവസത്തിനകം ഉള്ള വിളകൾക്ക് ഹെക്ടറൊന്നിന് 10000 രൂപ.
45 ദിവസത്തിനു മുകളിലുള്ള വിളകൾക്ക് ഹെക്ടറൊന്നിന് 25000/- രൂപ
റബ്ബർ ഒരു മരത്തിന് ഒരു വർഷത്തേയ്ക്ക് ₹ 3
3 വർഷത്തേക്ക് ഒന്നിച്ചടച്ചാൽ ₹ 7.50
1 മരത്തിന് ₹ 1000
കശുമാവ് ഒരു മരത്തിന് ഒരു വർഷത്തേയ്ക്ക് ₹ 3
3 വർഷത്തേയ്ക്ക് ₹ 7.50
1 മരത്തിന് ₹ 750
വാഴ
(എ) ഏത്തൻ, കപ്പ
(ബി) ഞാലിപ്പൂവൻ
(സി) മറ്റുളളവ
ഒരു വാഴയ്ക്ക് ₹ 3 (എ) കുലയ്ക്കാത്തതിന് ₹ 150, കുലച്ചതിന് ₹ 300
(ബി) കുലയ്ക്കാത്തതിന് ₹ 100, കുലച്ചതിന് ₹ 200
(സി) കുലയ്ക്കാത്തതിന് ₹ 50, കുലച്ചതിന് ₹ 75
മരച്ചീനി 0.02 ഹെക്ടറിന് ₹ 3 ഹെക്ടറൊന്നിന് ₹ 10000
കൈതച്ചക്ക 0.02 ഹെക്ടറിന് ₹ 37.50 ഹെക്ടറൊന്നിന് ₹ 50000
കുരുമുളക് ഒരു താങ്ങു മരത്തിലുള്ളതിന് ഒരു വർഷത്തേക്ക് ₹ 1.50
മൂന്നു വർഷത്തേയ്ക്ക് ഒന്നിച്ചടച്ചാൽ ₹ 3
ഓരോ താങ്ങു മരത്തിലും ഉള്ളതിന് ₹ 200 വീതം
ഏലം ഒരു വർഷത്തേയ്ക്ക് ഹെക്ടറിന് ₹ 1500
മൂന്നു വർഷത്തേയ്ക്ക് ഒന്നിച്ചടച്ചാൽ ₹ 3750
ഹെക്ടർ ഒന്നിന് ₹ 60000
ഇഞ്ചി 0.02 ഹെക്ടറിന് ₹ 15 ഹെക്ടറൊന്നിന് ₹ 80000
മഞ്ഞൾ 0.02 ഹെക്ടറിന് ₹ 15 ഹെക്ടറൊന്നിന് ₹ 60000
കാപ്പി ഒരു ചെടിക്ക് ഒരു വർഷത്തേയ്ക്ക് ₹ 1.50
മൂന്നു വർഷത്തേയ്ക്ക് ഒന്നിച്ചടച്ചാൽ ₹ 3
ഒരു മരത്തിന് ₹ 350
തേയില ഹെക്ടറൊന്നിന് ഒരു വർഷത്തേയ്ക്ക് ₹ 1500
3 വർഷത്തേയ്ക്ക് ഒന്നിച്ചടച്ചാൽ ₹ 3750
ഹെക്ടറൊന്നിന് ₹ 70000
ഇൻഷുർ ചെയ്തതിൻ്റെ 10% മോ, 2 ഹെക്ടറോ ഏതാണോ കുറവ് അതിന് നഷ്ടപരിഹാരം നൽകാവുന്നതാണ്
കൊക്കോ ഒരു വർഷത്തേയ്ക്ക് ഒരു മരത്തിന് ₹ 1.50
മൂന്നുവർഷത്തേയ്ക്ക് ഒന്നിച്ചടച്ചാൽ ₹ 3
ഒരു മരത്തിന് ₹ 300
നിലക്കടല 0.1 ഹെക്ടറിന് ₹ 37.50 ഹെക്ടറൊന്നിന് ₹ 12000
എള്ള് 0.1 ഹെക്ടറിന് ₹ 37.50 ഹെക്ടർ ഒന്നിന് ₹ 12500
പച്ചക്കറി
(പന്തലുള്ളവയും, പന്തലില്ലാത്തവയും)
10 സെൻ്റിന് ₹ 10 പന്തലില്ലാത്തവയ്ക്ക് ഹെക്ടറൊന്നിന് ₹ 25000
പന്തലുള്ളവയ്ക്ക് ഹെക്ടറൊന്നിന് ₹ 40000
പ്രത്യേക ശ്രദ്ധയ്ക്ക്:
✅ നെല്ല്, ചെറുധാന്യങ്ങൾ എന്നിവ വിതച്ച് 15 ദിവസം കഴിഞ്ഞ് 45 ദിവസത്തിനകം ഇൻഷുർ ചെയ്യാവുന്നതാണ്.
✅ ദീർഘകാല വിളകൾ കായ്ച്ചു തുടങ്ങുന്നതുവരെയുള്ള കാലയളവിലേക്കായി പ്രത്യേക വിള ഇൻഷുറൻസ് പദ്ധതിയുണ്ട്.

Post a Comment

أحدث أقدم